ഹയര്‍സെക്കന്‍ഡറി പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ അവരവര്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോമുകളുടെ മാതൃക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസിന്റെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും ഉണ്ടായിരിക്കില്ല. ഈ വര്‍ഷം മുതല്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹരായ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്നു വിഷയങ്ങള്‍ക്കു വരെ സ്കോര്‍ മെച്ചപ്പെടുത്തുന്നതിനും സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപടനത്തിന് യോഗ്യത നേടാനാവത്ത വിഷയങ്ങള്‍ക്ക് പുറമേ മൂന്നു വിഷയങ്ങള്‍ക്കു കൂടി ഇംപ്രൂവ്മെന്റ് ചെയ്യുന്നതിനുമുള്ള അവസരമുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി