ശ്രീകാര്യം : അമിത മദ്യപാനത്തെ തുടർന്ന് വയോധികൻ കുഴഞ്ഞു വീണ് മരിച്ചു.ഞാണ്ടൂർക്കോണം ആളിയിൽ തറട്ട കാഞ്ഞിരവിളാകം വീട്ടിൽ കൃഷ്ണൻ കുട്ടി(68) ആണ് മരിച്ചത്..വൈകിട്ടോടെ
ഭാര്യ ചായയുമായി മുറിയിൽ വന്നു നോക്കുമ്പോൾ കൃഷ്ണൻ കുട്ടി നിലത്ത് കിടക്കുകയായിരുന്നു.തുടർന്ന് നാട്ടുകാരെ അറിയിക്കുകയും നാട്ടുകാർ കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തി ആംബുലൻസ് വിളിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശശികലയാണ് ഭാര്യ,ദീപിക,ഗോപിക എന്നിവർ മക്കളാണ്
Flash
തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം: 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുl