തിരുവനന്തപുരം ; മുന്‍ രഞ്ജി ക്രിക്കറ്റ് താരം ജയമോഹന് തമ്ബിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന് തമ്ബിയുടെ മൂത്തമകനായ അശ്വിനെയും അയല്‍വാസിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയാണ് തമ്ബിയെ മണക്കാട്ടെവീടിനുള്ളില് മരിച്ചനിലയില്‍ കണ്ടെത്തിയത്. നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മകന് തള്ളിയിട്ടപ്പോഴാണ് ഈ മുറിവേറ്റതെന്നാണ് പോലീസ് നിഗമനം.പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചന. വീടിന് മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് പോലീസില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കസ്റ്റഡിയിലെടുത്ത മകനെയും അയല്വാസിയേും ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.അയല്‍വാസിയും മകനും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു.