പോത്തൻകോട് : കഴിഞ്ഞ 20 വർഷമായി അബുദാബി അൽ-അയിൻ ബിൻ ഹാം ഗ്രൂപ്പിൽ ജോലി നോക്കുന്ന പോത്തൻകോട് കൊയ്ത്തൂർക്കോണം ആനക്കോട് എ.എം.എസ് കോട്ടേജിൽ അലിയാര് കുഞ്ഞ് ഐഷാബീവി ദമ്പതികളുടെ മകൻ അബ്ദുൽ അസീസ് (53) കൊവിഡ് ബാധിച്ച് അബൂദാബിയിൽ ആശുപത്രിയിൽ മരണപ്പെട്ടു.
ആഴ്ചകളായി രോഗബാധിതനായ സാദിഖ് ആദ്യം അൽ-അയിനിൽ ചികിത്സയിലായിരുന്നു.
രോഗം കടുത്തതോടെയാണ് അബൂദാബി ക്ലേവ് ലാൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് അബുദാബിയിൽ മറവ് ചെയ്യും.ഭാര്യ: മാജിദാ ബീവി,മക്കൾ: സുഹൈൽ, സാദിഖ്, സമീഹ
Flash
നെടുമങ്ങാട്ട് കിണറ്റിൽ വീണ ഗൃഹനാഥനെ ഫയർഫോഴ്സ് രക്ഷിച്ചു