കഴക്കൂട്ടം : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജനറൽ ആശുപത്രിയിലെ നേഴ്സ്സിങ് അസിസ്റ്റന്റ് ചന്തവിള പ്ലാവറക്കോട്, പുതുവൽപുത്തൻവീട് ,ശോഭന (51) മരിച്ചു .വ്യാഴാഴ്ച വൈകിട്ടോടെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടയിൽ ആക്കുളം പാലത്തിന് സമീപം വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന മോട്ടോർ സൈക്കിൾ ശോഭനയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കേറ്റ ശോഭനയെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ 2 .30 ഓടു കൂടി മരണപ്പെടുകയായിരുന്നു. ഭർത്താവ് :ഭുവനചന്ദ്രൻ , മക്കൾ:നൈജു, നജു
Flash
രണ്ടര വയസുള്ള കൈകുഞ്ഞിനെ ഉപേക്ഷിച് ഒളിച്ചോടിയ യുവതിയും കാമുകനും വെഞ്ഞാറമൂട് പോലീസിന്റെ പിടിയിൽ