ചെന്നൈ: പ്രശസ്ത ചലച്ചിത്രതാരം ഉഷാറാണി (62) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട ഉഷാറാണിയുടെ തുടക്കം ബാലനടിയായാണ്. അന്തരിച്ച സംവിധായകന് എന്‍. ശങ്കരന് നായരാണു ഭര്‍ത്താവ്.
തമിഴില്‍ എംജിആര്‍, ശിവാജി ഗണേശന്, കമല്ഹാസന് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഉഷാറാണി മലയാളത്തില്‍ മദനോത്സവം, മുറ്റത്തെ മുല്ല, രണ്ടുലോകം, കന്മദം, അഹം, ഏകലവ്യന് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Flash
രണ്ടര വയസുള്ള കൈകുഞ്ഞിനെ ഉപേക്ഷിച് ഒളിച്ചോടിയ യുവതിയും കാമുകനും വെഞ്ഞാറമൂട് പോലീസിന്റെ പിടിയിൽ