തിരുവനന്തപുരം : ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപ്പറമ്ബ് സ്വദേശി സൂശീല്‍ നിവാസില്‍ മുരളീധരന് (55) കോവിഡ് ബാധിച്ചു മരിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി ചികില്‍സയിലായിരുന്നു. അബൂദബിയിലെ ഫസ്റ്റ് കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ സിവില്‍ എന്ജിനീയരായിരുന്നു. 25 വര്‍ഷമായി അബൂദബിയില്‍ ജോലി ചെയ്യുന്നു. പിതാവ്: സുശീലന്. മാതാവ്: ദേവകിയമ്മ. ഭാര്യ: ലിസി സദാശിവന്. മകന്: നിതിന്‍ (അബൂദബി മോഡല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം ബനിയാസില്‍ സംസ്കരിച്ചു.
Flash
പോത്തൻകോട്ട് പത്ത് പേർക്ക് കോവിഡ്സ്ഥിരീകരിച്ചു