തിരുവനന്തപുരം: കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന് മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
റിയാദില്‍ നിന്ന് കാന്‍സറും വൃക്ക തകരാറും കാരണം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നസീറിന് പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയെങ്കിലും കാന്‍സര്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.ഭാര്യ: മുബീന. മക്കള്‍: ഇബ്റാഹീം ബാദുഷ, സല്‍മാനുല്‍ ഫാരിസ്, ഇസാന. ഖബറടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബീമാപള്ളി ഖബര്‍സ്ഥാനില്‍ നടന്നു.