വെഞ്ഞാറമൂട് : വി ഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധ ദമ്പതികള്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു. വെള്ളുമണ്ണടി പുലയരുകുന്ന് വീട്ടില്‍ വാസുദേവന്‍(70), ഭാര്യ സരസമ്മ(65)എന്നിവരാണ് മരിച്ചത്.
ഇക്കഴിച്ച 21ന് രാവിലൈ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ ഇരുവരെയും നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വാസുദേവന്‍ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയും സരമ്മ ആറ് മണിയോടെയും മരണമടയുകയായിരുന്നു. വാസുദേവന്‍ നല്കിയ മൊഴിയില്‍ അയല്‍ വാസിയായ രാാജുവെന്നയാള് തന്നെ മര്‍ദ്ദിച്ചതില്‍ മനം നൊന്താണ് ആത്മഹത്യക്ക് തുനിഞ്ഞതെന്നും ഭാര്യ ഒപ്പം ചേരുകയായിരുന്നുവെന്നും പറഞ്ഞിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാജുവിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും റിമാന്റില്‍ കഴിയുകയുമാണ്. മൃതദേഹങ്ങൾ കോവിഡ് പരിശോധനകള്‍ കഴിഞ്ഞ് ആരോഗ്യ വകുപ്പ് വിട്ട് നല്കിയ ശേഷമാവും സംസ്ക്കരിക്കുക.