തിരുവനന്തപുരം : ശക്തമായ കാറ്റില്‍ മരംവീണ് കെ എസ് ഇ ബി ജീവനക്കാരന് മരിച്ചു. ഉഴമലയ്ക്കല്‍ കുളപ്പട തെരുവ് പൊട്ടക്കുഴി വീട്ടില്‍ അജയന് (43) ആണ് മരിച്ചത്. നെടുമങ്ങാട് സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നുരാവിലെ എട്ടുമണിയോടെ ജോലിക്ക് പാേകുമ്ബോഴായിരുന്നു അപകടം. ഉഴമലയ്ക്കല്‍ കാരനാട് മഞ്ചം മൂലവളവില്‍ റോഡുവക്കില്‍ നിന്ന ഉണങ്ങിയ ആഞ്ഞിലി മരം ബൈക്കില്‍ വരികയായിരുന്ന അജയന്റെ മേല്‍ പതിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: കവിത, രണ്ട് മക്കളുണ്ട്.
Flash
വിതുരയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 56കാരൻ പിടിയിൽ