തിരുവനന്തപുരം: കവിയും നാടക–സിനിമ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേവീ നിൻ രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ, ശ്യാമമേഘമേ നീ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങൾ രചിച്ചു. നിരവധി നാടക ഗാനങ്ങളും ചുനക്കര എഴുതിയിട്ടുണ്ട്. 2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികൾക്കായി നൂറുകണക്കിനു ഗാനങ്ങൾ എഴുതി. 1978–ൽ ‘ആശ്രമം’ എന്ന സിനിമയിലാണ് ആദ്യ ഗാനം.
Flash
തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം: 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുl