കഴക്കൂട്ടം :പള്ളിപ്പുറം കരിച്ചാറ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.പള്ളിപ്പുറം കരിച്ചാറ തുമ്പത്തു വീട്ടിൽ സുരേന്ദ്രന് ( 62 ) കോവിഡ് പോസിറ്റീവാണെന്നു മരണാനന്തരം സ്ഥിരീകരിച്ചു. വൃക്കരോഗിയായ ഇദ്ദേഹത്തെ ഡയാലിസിസിനായി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം കോവിഡ് പോസിറ്റീവ എന്നും പിന്നീട് നെഗറ്റീവ് എന്നും പരിശോധനകളിൽ കണ്ടിരുന്നു. ഓഗസ്റ്റ് 12-നാണ് മരിച്ചത്. മൂന്നാമത്തെ പരിശോധനാ ഫലം 13-ന് വന്നപ്പോൾ പോസിറ്റീവ് എന്നാണു കണ്ടത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യാഴാഴ്ചതന്നെ തൈക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു.ഇന്ന് ആണ് ആരോഗ്യവകുപ്പിന്റെ ലിസ്റ്റിൽ വന്നത്
Flash
ആറ്റിങ്ങലിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഐ.ജി ആറ്റിങ്ങലെത്തി