നെടുമങ്ങാട് : നിലവിൽ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗൺ നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയതായി നെടുമങ്ങാട്ന ഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.ഞായറാഴ്ച്കളിൽ പ്രഖ്യാപിച്ചിരുന്നു സമ്പൂർണ്ണ ലോക് ഡൗൺ പിൻവലിച്ചു.കൂടാതെ കച്ചവടസ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.വഴിയോരക്കച്ചവടം രാവിലെ 7 മണി മുതൽ 2 മണി വരെ എന്നത് വൈകുന്നേരം 5 മണിവരെ ആക്കി നീട്ടിയിട്ടുണ്ട്.ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് ഓണക്കാലത്തു പുതുതായി വഴിയോര കച്ചവടക്കാരെ അനുവദിക്കുന്നതല്ല എന്ന നഗരസഭയുടെ തീരുമാനമാണ്
മുൻവർഷങ്ങളിലെ പോലെ നെടുമങ്ങാട് നഗരസഭ പരിധിയിൽ ഓണക്കാലത്ത് ഇത്തവണ കൂടുതൽ വഴിയോരക്കച്ചവടക്കാർ ഉണ്ടാകില്ല.ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും കോവിഡ് വ്യാപനം തടയാൻ ഉള്ള എല്ലാ സുരക്ഷിതമായ മാർഗങ്ങളും പോലീസിനെ ഉപയോഗിച്ച് നടപ്പാക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്
Flash
മിനിമം ബാലന്‍സ് പിഴയും എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ ഒഴിവാക്കി