പോത്തൻകോട്: അണ്ടൂർക്കോണം, പായ്ചിറയിൽ വീടിന്റെ കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന മാരുതി ഒമിനി കാർ അജ്ഞാതർ കത്തിച്ചു. പായ്ചിറ സ്വദേശി അഫ്സലിന്റെ കാറാണ് കത്തിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടു കൂടി ശബ്ദം കേട്ട് നോക്കുമ്പോഴാണ് കാർ കത്തുന്നത് കണ്ടത്.ഉടൻ തന്നെ നാട്ടുകാർ ഓടി എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കഴക്കൂട്ടം അഗ്നിശമന സേന സ്ഥലതെത്തി തീ അണയ്ക്കുകയായിരുന്നു. വാഹനം പൂർണ്ണമായും കത്തിനശിച്ചു. വെൽഡിംഗ് തൊഴിലാളിയായ അഫ്സലിന്റെ വെൽഡിംഗ് മെഷിൻ ഉൾപ്പടെ കാറിനുള്ളിൽ ഉണ്ടായിരുന്നു. വെൽഡിംഗ് മെഷിനും മറ്റു പണി സാധനങ്ങളും പൂർണ്ണമായും കത്തി ചാരമായി.മംഗലപുരം പോലീസ് സ്ഥലതെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘം പരിശോധന നടത്തി. പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Flash
ആറ്റിങ്ങലിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്









