കഴക്കൂട്ടം : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെയും മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെയും നേതൃത്വത്തിൽ ഇരുപത് വർഷത്തോളം തരിശായി കിടന്നിരുന്ന കാട്ടായിക്കോണത്തെ പൂലേക്കോണം ഏലായിൽ നെൽ കൃഷി ആരംഭിച്ചു.
മേയർ കെ.ശ്രീകുമാർ നെൽ കൃഷി ഉദ്ഘാടനം ചെയ്തു.കഴക്കൂട്ടം കൃഷി ഭവന്റെ കീഴിലുള്ള മഠത്തിന്റെ രണ്ടര ഏക്കർ വരുന്ന സ്ഥലത്താണ് ആദ്യഘട്ടമായി കൃഷിയിറക്കിയത്. അടുത്ത ഘട്ടത്തിൽ മഠത്തിന്റെ കീഴിലുള്ള 10 ഏക്കർ വരുന്ന സ്ഥലത്തും കൃഷിയിറക്കും.ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി.ബാബു,വാർഡ് കൗൺസിലർ സിന്ധു,
ജില്ലാ കൃഷി ഓഫീസർ ജോർജ്ജ്,ആത്മ ഡയറക്ടർ സജീവ്, ആശ്രമം മാനേജർ സജി,കൃഷി ഓഫീസർമാരായ ദീപ,പ്രകാശ്,ജോഷി എന്നിവർ പങ്കെടുത്തു
Flash
ആറ്റിങ്ങലിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്