പോത്തൻകോട് : അമിതവേഗതയിൽ വന്ന ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുരുക്കുംപുഴ ചിറക്കോണത്തു വീട്ടിൽ ശ്യാം(32), കണിയാപുരം കുന്നിനകത്ത് ശ്രീക്കുട്ടൻ(22) എന്നിവരാണ് മരിച്ചത്. പാച്ചിറ സ്വദേശി രാഹുലിന്(20) ഗുരുതര പരിക്കേറ്റു. മുരുക്കുംപുഴ ഹോളിക്രോസ് ഹോസ്പിറ്റലിന് സമീപം ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ പെരുംകുഴി ഭാഗത്തു നിന്ന് മുരുക്കുംപുഴയിലേക്ക് അമിത വേഗതയിൽ വരികയായിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി വൈദ്യുത തൂണിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാമും ശ്രീക്കുട്ടനും മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞ് റോഡിലേക്ക് വീണു.