വെഞ്ഞാറമൂട്: വിദ്യാലയങ്ങളും ടെക്നോപാര്‍ക്കും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ ഒരാള്‍ പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി സജീവന് (38)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പാറശാല കൊറ്റാമത്തു നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചില്ലറ വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവ് അമരവിള എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സജീവന് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.