തിരുവനന്തപുരം: വര്‍ക്കലയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയന്‍ പൗരന്റെ തുടര്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. 48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളില്‍ തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റിയേക്കും.ഇദ്ദേഹവുമായി അടുത്തിടപഴകിയ 30 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ വര്‍ക്കലയില്‍ ആശങ്ക ഒഴിഞ്ഞുതുടങ്ങി.
ഇറ്റാലിയന്‍ പൗരന് കോവിഡ്- 19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ റൂട്ട് മാപ്പും തയാറാക്കിയിരുന്നു. ഇവരില്‍ കണ്ടെത്താന്‍ കഴിഞ്ഞവരെ നിരീക്ഷണത്തിലാക്കിയിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ 23 പേരുടെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവാണ്. ഇതില്‍ ശ്രീ ചിത്രയിലെ ഡോക്ടര്‍മാരുള്‍പ്പെടെ ഏഴ് ജീവനക്കാരുടെ ഫലവും ഉള്‍പ്പെടുന്നു.