തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരപോരാളികളായ നഴ്സുമാരുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക കരുതലാണ് നല്‍കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ നഴ്സസ് ദിന സന്ദേശത്തില്‍ പറഞ്ഞു. സുരക്ഷ ഉപകരണങ്ങള്‍ നല്കിക്കൊണ്ടു മാത്രമേ കൊവിഡ് രോഗികളെ ശുശ്രൂക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയുള്ളൂ. മുന്‍കരുതലെടുത്തെങ്കിലും വൈറസ് ബാധയുണ്ടായ നഴ്സുമാര്‍, ജെ.എച്ച്.ഐമാര്‍ തുടങ്ങിയവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് നല്ല പരിചരണത്തിലൂടെ രോഗം ഭേദമാക്കി. കൊവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും നിപ വൈറസിനെ ചെറുക്കുന്നതിനിടയില്‍ ജീവന്‍ പൊലിഞ്ഞ ലിനി ഓരോ നഴ്സസ് ദിനത്തിലും നൊമ്ബരമാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ നഴ്സസ് ദിനാചരണവും അവാര്‍ഡ് ദാനവും പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കിയെങ്കിലും ഓരോരുത്തരുടെയും സേവനങ്ങള്‍ സര്‍ക്കാര്‍ വിലമതിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.