തിരുവനന്തപുരം : വേളി ടൂറിസ്റ്റ് വില്ലേജിൽ 5 മാസങ്ങൾക്കു മുൻപ് 80ലക്ഷം രൂപ ചിലവാക്കി കെ . ടി. ഡി. സി. നവീകരിച്ച പ്ലോട്ടിങ് റെസ്റ്റോറന്റ് മുങ്ങിത്താണതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് ലൈഫ് ട്യൂബുമായി പ്രതീകാത്മക പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. എം. ബാലു ഉദ്ഘാടനം ചെയ്തു.കെ. ടി. ഡി. സി. യുടെ ഈ പ്ലോട്ടിങ് വില്ലയുടെ പുനർ നിർമ്മാണം സി . പി. എം. ന്റെ നേതൃത്വത്തിലുള്ള ഊരാളുങ്കൽ സർവീസ് സൊസൈറ്റി യാണ് നടത്തിയത്. സർക്കാർ കോടിക്കണക്കിനു രൂപയുടെ നിർമാണമാണ് ഈ സൊസൈറ്റിയ്ക്കു കൊടുത്തിരിക്കുന്നത് എന്നും, വൻ സാമ്പത്തിക ക്രമക്കേടുകൾ ആണ് ലക്ഷ്യമിടുന്നതെന്നും ഇതിനുപിന്നിൽ ടുറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ആണെന്നും അദ്ദേഹം രാജി വെച്ച് അന്വേഷണം നേരിടണം എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഒരു മണിക്കൂറോളം വേളി ടൂറിസ്റ്റ് വില്ലേജിന് മുന്നിൽ നിൽപ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്ലോട്ടിങ് റെസ്റ്റോറെന്റി നകത്തേയ്ക്കു കടക്കാൻ ശ്രെമിച്ചപ്പോൾ പോലീസ് തടയുകയും നേരിയ തോതിൽ സംഘർഷത്തിനു ശേഷം, പ്ലോട്ടിങ് റെസ്റ്റോറെന്റിനു മുന്നിൽ, അഴിമതിയിൽ മുങ്ങിത്താന്ന വില്ല സ്വയം രക്ഷപെടാൻ ലൈഫ് ട്യൂബ് വെള്ളത്തിലിട്ടു പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. എം. ബാലു, ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്, തിരുവനന്തപുരം അസംബ്ലി പ്രസിഡന്റ് കിരൺ ഡേവിഡ്, പാട്രിക് മൈക്കിൾ, വിജേഷ് തുടങ്ങിയവരെ പോലീസ് അറെസ്റ് ചെയ്തു നീക്കി. സമരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് വേളി രാമചന്ദ്രൻ, കൗൺസിലർ മാരായ മേരി ലില്ലി രാജ , ഷീബ പാട്രിക്,പ്രതിഭ ജയകുമാർ എന്നിവർ സംസാരിച്ചു
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.