വെമ്പായം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരുകയായിരുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം ഇടുംക്കുംതല ഐത്താൻ കുഴി വീട്ടിൽ ഭാസ്കരൻ (75) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചുകൊണ്ടിരുന്ന വീടിനു സമീപം പണി നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു വീടിനു പുറകിലാണ് ഭാസ്കാരനെ മരിച്ചനിലയിൽ അയൽവാസി കണ്ടത്. തുടർന്ന് ഇയാൾ ബന്ധുക്കളെ അറിയിക്കുകയും വട്ടപ്പാറ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.