തിരുവനന്തപുരം:കേരളത്തിലെ കുടിയന്മാര്‍ മദ്യം ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന ആപ്പിനായി അക്ഷമരായി കാത്തിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുമ്ബോള്‍ മദ്യവില്‍പ്പന ശാലകളില്‍ വന്‍ തോതില്‍ തിരക്ക് അനുഭവപ്പെടുമെന്ന നിഗമനത്തിലാണ് ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ആപ്പിലെ പോരായ്മകള്‍ പരിഹരിച്ച് ഗൂഗിളിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നിലപാട് വ്യക്തമാക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍. “പുകയിലയും മദ്യവും ഓണ്‍ലൈന്‍ ആയി വില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല” എന്ന് ഗൂഗിള്‍ ഡെവലപ്പര്‍ പോളിസി സെന്ററില്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഗൂഗിളിന്റെ അനുമതി ലഭിച്ചാലുടന്‍ ആപ്പ് ഏത് നിമിഷവും നിലവില്‍ വരും.
Flash
കാരക്കോണം മെഡിക്കൽ കോളേജിൽ സംഘർഷം,നാല് വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം