തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം നേടി ശ്രീചിത്ര ഹോമിലെ വിദ്യാര്‍ത്ഥികൾ. ഇത്തവണ 14 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളും ഉള്‍പ്പെടെ 17 പേരാണ് ഹോമില്‍ നിന്നും പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 27 പേരാണ് ഹോമില്‍ നിന്നും ജയിച്ചത്.
തിളക്കമാർന്ന വിജയം നേടിയ കുട്ടികളെ സാമൂഹിക നീതി-ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. “പ്രതികൂല സാഹചര്യത്തിലും പഠനത്തിന് മികവ് കാണിച്ച വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാണ്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്ലൊരു അന്തരീക്ഷമാണ് ശ്രീചിത്ര ഹോം ഒരുക്കിയത്,” മന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മികവാര്‍ന്ന പഠന സൗകര്യങ്ങളാണ് ഇപ്പോള്‍ ശ്രീചിത്ര ഹോമില്‍ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടി ഒരുക്കിയത്. ഹോമിലെ ഒന്ന് മുതല്‍ പന്ത്രണ്ടുവരെ ക്ലാസിലുള്ള കുട്ടികള്‍ക്കും 12 കമ്പ്യൂട്ടറുകളും, മോണിറ്ററിന് പകരം 32 ഇഞ്ച് എല്‍.ഇ.ഡി ടിവികളും ഉപയോഗിച്ച് പ്രത്യേക സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യൂട്യൂബ് മുഖേന എല്ലാവിഷയത്തിലുമുള്ള ക്ലാസുകള്‍ എല്ലാ ദിവസവും കാണുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Flash
കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരേയും , വിദ്യാർത്ഥികളെയും ബി.ജെ.പി ആദരിച്ചു