നെടുമങ്ങാട് : പനവൂരില്‍ വീണ്ടും ഭീതി പടര്‍ത്തി കോവിഡ് സ്ഥിരീകരണം. ഇന്നലെ മുപ്പത്തിയെട്ടുകാരനായി സന്നദ്ധ പ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇയാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ആര്യനാട്ട് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ കഴിഞ്ഞ മുപ്പതിന് പനവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു.അന്നേ ദിവസം രോഗിയായ ബന്ധുവിനെ പരിശോധിക്കുന്നതിനായി ഡോക്ടറുമായി ഇയാള്‍ ഒരുമിച്ചു യാത്ര ചെയ്യുകയും ഇടപഴകുകയും ചെയ്തിരുന്നു. ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാള്‍ ക്വാറന്റൈനില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പനവൂര്‍ പഞ്ചായത്തില്‍ നടത്തിയ കോവിഡ് സ്രവ പരിശോധനയുടെ ഫലം ഇന്നലെ വന്നപ്പോള്‍ ഇയാള്‍ക്ക് പോസിറ്റീവ് ആകുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന നാല്‍പ്പതോളം പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു. സമ്ബര്‍ക്ക പട്ടിക ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിക്കുന്നുണ്ട
നിരവധി സാമൂഹിക പ്രവര്‍ത്തനവുമായി സജീവമായിട്ടുള്ള ഇദ്ദേഹത്തിന്റെ സമ്ബര്‍ക്ക പട്ടിക വളരെ വലുതാണ്. ഡോക്ടര്‍ക്കും, പോലീസുകാരനും പിന്നാലെ സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ പനവൂര്‍ വീണ്ടും ഭീതിയിലാണ്.
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്