കിളിമാനൂര്‍: പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ ആശാ പ്രവര്‍ത്തക, ഒരു സന്നദ്ധ പ്രവര്ത്തകന് കിളിമാനൂര്‍ സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് എന്നിവരടക്കം മൂന്നു പേര്‍ക്ക് പോസിറ്റീവായി. സന്നദ്ധ പ്രവര്‍ത്തകനുമായി നേരിട്ട് ഇടപെട്ട ഒരു വാര്‍ഡ് അംഗത്തോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. തട്ടത്തുമല ഗവണ്മെന്റ് സ്കൂളില്‍ വ്യാഴാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മൂന്നു പേര്‍ക്കും പോസിറ്റീവ് സ്ഥിരീകരിച്ചത്. കിളിമാനൂര്‍ പുതിയകാവ് മാര്‍ക്കറ്റിനടുത്ത് കഴിഞ്ഞയാഴ്ച നടന്ന മാല മോഷണ കേസിലെ പ്രതിക്ക് പോസിറ്റീവ് ആയതോടെയാണ് ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലായ പൊലീസുകാര്‍ക്ക് ടെസ്റ്റ് നടത്തിയത്. സി.ഐ,എസ്.ഐ അടക്കം 13 പേര് തട്ടത്തുമലയില്‍ സ്രവ പരിശോധനയില്‍ പങ്കെടുത്തിരുന്നു.
ബാക്കിയുള്ള പൊലീസുകാര്‍ ചൊവ്വാഴ്ച കേശവപുരം സി.എച്ച്.സിയില്‍ നടന്ന പരിശോധനയില്‍ സംബന്ധിച്ചിരുന്നു. മാല മോഷണക്കേസിലെ പ്രതിയുമായി അടുത്തിടപഴകിയവരടക്കം 30-ല്‍ പരം പൊലീസുകാരുടെ ഫലം വരാനുണ്ട്. ഇന്നലെ കേശവപുരത്ത് ആന്റിജന്‍ പരിശോധന നടത്തിയ 33 പേര്‍ക്ക് നെഗറ്റീവാണെന്നും, 25 പേര്‍ക്ക് ആര്.ടി.പി.സി.ആര് ടെസ്റ്റാണ് നടത്തിയതെന്നും ഇതിന്റെ ഫലം മൂന്ന് ദിവസം കഴിഞ്ഞേ ലഭ്യമാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.