തിരുവനന്തപുരം; സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനമെടുത്തത്. സ്റ്റീല്‍ ആന്റ് മെറ്റര്‍ ഇന്‍ഡ്‌സ്ട്രീസ് കോര്‍പേറഷന്‍ എംഡിയായാണ് നിയമനം. സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കിയ ജേക്കബ് തോമസിനെ സിവില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നിരന്തരമായി സര്‍ക്കാറിനെ വിമര്‍ശിച്ചു,സര്‍ക്കാറിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതി, വിജിലന്‍സ് കേസുകള്‍ എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ പുറത്താക്കിയിരുന്നത്.