തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരു രത്‌നം ജ്ഞാനതപസ്വി സമ്മാനിച്ചു. പതിനൊന്നാമത് വയലാര്‍ രാമവര്‍മ്മ സംസ്‌കൃതി സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നടന്ന സമാപന സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
വയലാറിന്റെ പേരില്‍ ഇങ്ങനെയൊരു അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ചെയ്ത സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്. കൂടാതെ നിപ വൈറസിന്റെ രണ്ടുഘട്ടങ്ങളിലും നടത്തിയ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും കുറഞ്ഞ കാലയളവില്‍ ചെയ്ത മികച്ച പ്രവര്‍ത്തങ്ങളും കണക്കിലെടുത്താണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അവാര്‍ഡിനായി പരിഗണിച്ചത്.