തിരുവനന്തപുരം; പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തെ തുടർന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമ്മക്കൂടാരത്തിന് മുന്നിൽ അവർ ഒരിക്കൽ കൂടി ഒത്തു ചേർന്ന് തിരിതെളിയിച്ചു. ഒന്നായി നിന്ന് പ്രതിജ്ഞ ചൊല്ലി. ഇനി റോഡുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ ജീവനുകൾ. അവ സംരക്ഷിക്കാൻ വേണ്ടി ശ്രദ്ധയോടെ വാഹനം ഓടിക്കും.
നവംബർ മാസത്തിലെ മൂന്നാമത്തെ ഞാറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഓർമ്മ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്തെ ബാലഭാസ്കറിന്റെ ഓർമ്മ കൂടാരക്കിന് മുന്നിൽ ഒത്ത് കൂടിയത്. കഴക്കൂട്ടം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എസ്.പി. സ്വപ്നയുടെ നേതൃത്വത്തിൽ ആർടിഒ മാരും നാട്ടുകാരും മെഴുകു തിരി കൊടുത്തി ഓർമ്മ ദിനം ആചരിച്ചു. ചടങ്ങിൽ അറ്റിങ്ങൽ എൻഫോഴ്സ്മെന്റ് സ്കോഡ് അംഗങ്ങളും, ആർടിഒമാരും നാട്ടുകാരും പങ്കെടുത്തു