ശ്രീകാര്യം : നഗരസഭ ആരോഗ്യവിഭാഗം ചന്തകളിൽ നടത്തിയ പരിശോധനയിൽ 1000 കിലോയോളം ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി.ശ്രീകാര്യം ചന്തയിൽ നിന്നും 450 കിലോ,കഴക്കൂട്ടം ചന്തയിൽ നിന്നും 450 കിലോ,ആറ്റിപ്ര ചന്തയിൽ നിന്നും 100 കിലോ എന്നിവയാണ് പിടികൂടിയത്.ഫോർമാലിൻ കലർന്ന മത്സ്യത്തിന് പുറമെ അഴുകിയ നിലയിലുള്ള മത്സ്യങ്ങളും പിടികൂടിയിട്ടുണ്ട്.ഹെൽത്ത് ഇൻസ്പെക്ടർ ജോയ് ഇമ്മാനുവൽ, നേതൃത്വം നൽകി.