കഴക്കൂട്ടം : ഹൃദയാഘാതം സംഭവിച്ച് കഴക്കൂട്ടം എ.ജെ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചത് കൃത്യ സമയത്ത് മതിയായ ചികിത്സ ലഭിക്കാത്തതെന്നാരോരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.കഴക്കൂട്ടം പുല്ലാട്ടുകരി തോപ്പിൽ കിഴക്കതിൽ വീട്ടിൽ വിശ്വാസ് (42) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.35 ന് നെഞ്ചുവേദനയുമായാണ് വിശ്വാസ് ഭാര്യയുമായി ബൈക്കിൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.ഇ. സി. ജി.യിൽ ഹൃദയാഘാതം സ്ഥീതികരിച്ചിട്ടും മതിയായ ചികിൽസ നൽകിയില്ലെന്നും മണിക്കൂറുകൾ ഇവിടെ കിടത്തിയതായും ബന്ധുക്കൾ എത്തി ബഹളം വെച്ചതിനെ തുടർന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതെന്നും .അവിടെ എത്തും മുന്നേ വിശ്വാസ് മരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.കുറച്ചു മുൻപേ എത്തിച്ചിരുന്നങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നു അവിടെത്തെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു.തുടർന്നായിരുന്നു പ്രതിഷേധം ജിഷയാണ് മരിച്ച വിശ്വാസിന്റെ ഭാര്യ. 6 വയസ്സ്കാരി കീർത്തി ഏക മകളാണ്. സഹോദരൻ സുഭാഷ്.സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു