തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി പാരമ്യത്തില്നില്ക്കെ ഗവര്‍ണറും സംഘവും വിനോദയാത്രയില്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ജീവനക്കാരും അടങ്ങുന്ന 20 അംഗ സംഘം പൊന്മുടി സന്ദര്‍ശനത്തിലാണിപ്പോള്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗവര്‍ണര്‍ പൊന്മുടിയിലെത്തിയിട്ടുള്ളത്. യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ള സന്ദര്‍ഭത്തില്‍ ഗവര്‍ണര്‍ നടത്തുന്ന ഉല്ലാസ യാത്ര വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.ഡോക്ടറും പൊലീസുകാരും അടക്കമുള്ള സംഘത്തിന്റെ അകമ്ബടിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിനോദയാത്രയെന്നാണ് വിവരം. കെടിഡിസിയിലും പൊന്മുടി ഗസ്റ്റ് ഹൗസിലും ആയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസത്തേക്കാണ് ഗവര്‍ണറും സംഘവും പൊന്‍മുടിയിലുണ്ടാകുക എന്നും വിവരമുണ്ട്. ഭാര്യയും രാജ്ഭവനിലെ നാലു ജീവനക്കാരും ഒപ്പമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പൊന്മുടിയിലേക്കുള്ള പ്രവേശനം ദിവസങ്ങള്‍ക്ക് മുമ്ബ് വിലക്കിയിരുന്നു. സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണറും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവര്‍ണ്ണറുടെ പൊന്മുടി യാത്ര.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജനങ്ങള്‍ പരമാവധി വീടുകളില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അനാവശ്യമായ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല രോഗ പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതരും പൊലീസ് സംഘവുമെല്ലാം കഠിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പൊലീസുകാരടക്കം വന്‍ പടയുമായി ഗവര്‍ണറുടെ യാത്രയെന്ന വിമര്‍ശനവും ശക്തമാണ്.