പാലോട്: നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ യിൽ കോഴിക്കടയിൽ നിന്നുള്ള മാംസാവശിഷ്ടങ്ങൾ തള്ളിയ വാഹനവും ആളും പിടിയിലായി. ചുള്ളിമാനൂർ വെങ്കിട്ടക്കാല എം.ആർ. മൻസിലിൽ മുഹമ്മദ് ഷാൻ (22) ആണ് കഴിഞ്ഞ ദിവസം രാത്രി പാലോട് പൊലീസിന്റെ പിടിയിലായത്.ചുള്ളിമാനൂരിൽ അനധികൃതമായി കോഴിക്കട നടത്തുകയാണ് ഇയാൾ. കുറച്ചു ദിവസങ്ങളിലായി ഈ ഭാഗത്ത് രാത്രിയിൽ കോഴി വേസ്റ്റ് നിക്ഷേപിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം രാത്രി 9 മണി മണിയോടെ ഒാമ്നി വാനിൽ ഇറച്ചി അവശിഷ്ടങ്ങൾ ഈ ഭാഗത്ത് ഉപേക്ഷിച്ചുകടന്നു കളഞ്ഞു. വാഹനത്തിന്റെ നമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയും വാഹനവും കസ്റ്റഡിയിലായത്. പാലോട് സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ സാം, പഞ്ചായത്ത് മെമ്പർ ഷീലാ മധു കുമാർ, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ അവശിഷ്ടങ്ങൾ മറവു ചെയ്യുകയും സ്ഥലത്തും പരിസരങ്ങളിലും അണു നശീകരണം നടത്തുകയും ചെയ്തു.ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പാലോട് സി.ഐ സി. കെ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ സതീഷ് കുമാർ, ഗ്രേഡ് എസ്.ഐ അൻസാരി, റിയാസ്, മനു, വിനീത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Flash
മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ ഒരു വയസുള്ള കുഞ്ഞിനടക്കം 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു