ന്യൂസ് ഡെസ്ക്
പോത്തൻകോട് : കാട്ടായിക്കോണത്ത് ശാസ്തവട്ടത്ത് മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു .കാട്ടായിക്കോണം ശാസ്തവട്ടം ഓമന നഗർ വേങ്ങലിൽ സൈമൺ (56) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഹാളിൽ ഫാൻ ഉറപ്പിയ്ക്കുന്നതിനായുള്ള വളയത്തിൽ കൈലി മുണ്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായിരുന്ന സൈമൺ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് സമീപത്തായി താമസിക്കുന്ന സഹോദരങ്ങളുടെ വീട്ടിൽ നിന്നാണ് ആഹാരം എത്തിച്ചു കൊടുത്തിരുന്നത്. ഇന്നലെ രാവിലെ എഴോടെ സഹോദരി ജോളി ചായയുമായെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് പോത്തൻകോട് എസ് ഐ വി എസ് അജീഷിൻ്റെ നേതൃത്വത്തിൽ പൊലീസെത്തി നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.കടുത്ത പനിയായതിനാൽ
പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയുള്ളൂ.. കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം യൂണിറ്റിൽ ഗാർഡനറായി താൽക്കാലിക ജോലി ചെയ്തു വരികയായിരുന്നു.കോവിഡ് ബാധിക്കുമെന്ന ഭയമാണ് ആത്മഹത്യയ്ക്ക് കാര്യമാണെന്നും അത്മായി ബന്ധപ്പെട്ട കുറിപ്പ് കണ്ടത്തിയതായി പോത്തൻകോട് പോലീസ് പറഞ്ഞു