പോത്തൻകോട്: കെട്ടിടത്തിന് മുകളിൽ നിന്ന് വീണു കടയുടമ മരിച്ചു. ഫേബുലസ് സ്റ്റിച്ചിങ്ങ് സെൻ്റെർ ഉടമയായ സന്തോഷ് കുമാറിൻ്റെ ഭാര്യ ടി. ബിന്ദു (44) വാണ് മരണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്കാണ് അപകടം നടന്നത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന തയ്യൽക്കടയിൽ നിന്നാണ് താഴേക്കു വീണത്. ഉച്ചയ്ക്ക് ഊണ് കഴിച്ചതിന് ശേഷം കൈകഴുകാനായി പുറത്തിറങ്ങിയപ്പോഴാണ് ഇളക്കിവച്ചിരുന്ന ഗ്രില്ലിൽ തട്ടി താഴേയ്ക്ക് വീണ്അപകമുണ്ടായത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംമരണപ്പെട്ടു. തയ്യൽ കടയ്ക്ക് സമീപത്തായി കോലിയക്കോട് കൺസ്യൂമർ ഫെഡ് പ്രവർത്തിച്ചിരുന്നു. ഇത് ഒരാഴ്ച മുമ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ബാങ്കിലെസാധനങ്ങൾ പുതിയ ബാങ്കിൻ്റെ ശാഖയിലേക്ക് മാറ്റാനായി ബുധനാഴ്ച രാവിലെ തയ്യൽക്കടയുടെ സമീപത്തെ ഗ്രില്ല് ഇളക്കി മാറ്റിയിരുന്നുഇത് പുനസ്ഥാപിച്ചതുമില്ല. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.
Flash
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.