തിരുവനന്തപുരം: കേരളമെന്നാല്‍ പിണറായി എന്നാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്.പക്ഷേ, ആ ആഗ്രഹം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. കടകംപളളി സുരേന്ദ്രന് കേരള മന്ത്രിസഭയിലെ ശകുനിയാണെന്നും രാജവാഴ്ചയില്‍ തമ്പുരാക്കന്മാര് പറയും പോലെയാണ് കടകംപള്ളി പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഏറ്റവും വലിയ ആര്‍ത്തി കടകപള്ളിയെ പോലുള്ള മന്ത്രിമാര്‍ക്കാണ്.പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാന്‍ നടത്തുന്ന ശ്രമം ശരിയല്ല. ജനാധിപത്യ സമൂഹത്തില്‍ ആരേയും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും കടമയാണ് എന്നും ബി .ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.