തിരുവനന്തപുരം: പ്ലസ് ടു, എസ്. എസ്. എൽ.സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മെയ് 26 മുതൽ പരീക്ഷകൾ തുടങ്ങും. എസ്.എസ്.എൽ.സി പരീക്ഷകളെല്ലാം ഉച്ചക്ക് ശേഷം നടത്താനാണ് തീരുമാനം. പരീക്ഷകളുടെ പട്ടിക ഇങ്ങനെ – മെയ് 26- ന് കണക്ക്, മെയ് 27-ന് ഫിസിക്സ്, മെയ് 28 -ന് കെമിസ്ട്രി. ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെ വരെ നടത്തും. രാവിലെയാണ് പരീക്ഷ. മെയ് 29, 30 തീയതികളിലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടത്തും. ഇനി നാല് പരീക്ഷകള്‍ വീതമാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ നടത്താനുള്ളത്. ഇതുവരെ നടത്തിയ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഇന്നു മുതല്‍ ആരംഭിച്ചു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.