തിരുവനന്തപുരം: പേട്ടയില്‍ പൊലീസിനെ അക്രമിച്ച കേസിലെ പ്രതികളായ ഇതരസംസ്ഥാന തൊഴിലാളികളെ പേട്ട പൊലീസ് പിടികൂടി.നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെ പേട്ട സി.ഐ. ഗിരിലാലിനെ അക്രമിച്ച 14 തൊഴിലാളികളാണ് അറസ്റ്റിലായത്.പശ്ചിമ ബംഗാള്‍, ഒഡിഷ, യു.പി. , ഝാര്‍ഖണ്ഡ്, ബീഹാര്‍ സ്വദേശികളായ ജഹാംഗീര്‍ ആലം, ഉമേഷ് പ്രസാദ് ഗുപ്ത, കല്‍ദേവ് ദാസ്, ബാബു സോറന്‍, സുനില്‍ കോര്‍വ, വീരേന്ദ്ര കോര്‍വ, അബ്ദുള്‍ മാലിക്, സിക്കന്തര്‍ യാദവ്, വിജയ് യാദവ്, ശംഭു യാദവ്, സന്തോഷ് കുമാര്‍, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരുവാതില്‍ക്കോട്ടയിലെ ലേബര്‍ക്യാമ്ബിലെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യവുമായി പ്രതിഷേധിച്ചത്. ഇവരോട് ക്യാമ്ബുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട പൊലീസുകാര്‍ക്ക് നേരെ കല്ലും സിമന്റ് കട്ടകളും വലിച്ചെറിയുകയായിരുന്നു. പേട്ട സി.ഐ. ഗിരിലാലിനും പൊലീസ് ഡ്രൈവര്‍ ദീപു, ഹോംഗാര്‍ഡ് അശോകന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.പേട്ട എസ്.ഐ. പി.രതീഷിന്റെ നേതൃത്വത്തില്‍ ക്രൈം എസ്.ഐ. ഗോപകുമാര്‍, എ.എസ്.ഐ.മാരായ അശോകന്‍, സുനില്‍രാജ്, സന്തോഷ്, പ്രഭാത്, സി.പി.ഒ.മാരായ പ്രവീണ്‍, ബിനു, സജിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.