ആറ്റിങ്ങൽ: മൂന്ന്മുക്ക് – പൂവൻമ്പാറ റോഡ് വികസനം പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഡക്ടിന്റെ നിർമ്മാണം തുടങ്ങി. ഹോമിയോ ആശുപത്രി, ടി.ബി ജഗ്ഷൻ, എന്നിവിടങ്ങളിലാണ് ആദ്യഘട്ട നിർമ്മാണം നടക്കുന്നത്. ഇതിലൂടെ ക്യാബിളുകളും, പൈപ്പുകളും റോഡിന് ഇരു ഭാഗത്തും വരുന്ന വീടുകൾക്ക് വെള്ളവും, വൈദ്യുതിയും, ടെലിഫോൺ തകരാർ സംഭവിച്ചാൽ റോഡ് പെട്ടിപ്പൊളിക്കാതെ ലൈനുകൾ പുന:സ്ഥാപിക്കാനും കഴിയും. പുതിയ കണക്ഷൻ നൽകാനും എളുപ്പം സാധിക്കും. നാലുമുക്ക് മുതലുള്ള ഓടയുടെ നിർമ്മണം സി.എസ്.ഐ സ്കൂളിന് മുന്നിലൂടെ ആരംഭിച്ചു. കിളിമാനൂർ റിവൈവ് എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല നൽികിയിരിക്കുന്നത്. അഡ്വ: ബി. സത്യൻ എം.എൽ.എ റോഡ് നിർമ്മാണ പണികൾ നേരിട്ട് കണ്ട് വിലയിരുത്തി. മഴയെത്തുന്നതിന് മുൻപ് തന്നെ നിർമ്മാണ പണികൾ തീർക്കാൻ ശ്രമിക്കുന്നുണ്ടെന്നും, കച്ചേരിനട മുതൽ പൂവൻപാറ വരെ ഇരു ഭാഗത്തും ഓടകൾ ചെയ്ത് കഴിഞ്ഞു ഓടകൾ വഴി മഴവെള്ളവും, അതിനോട് ചേർന്ന് കെ.എസ്.ഇ.ബി, കെ.ഡബ്ലിയു.എ, ബി.എസ്.എൻ.എൽ ലൈനുകളും കൊണ്ട് പോകാൻ സൗകര്യം ഉണ്ടാകുമെന്ന് എം.എൽ.എ അറിയിച്ചു.
Flash
പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങള്‍ മാറ്റും:മുഖ്യമന്ത്രി