ആറ്റിങ്ങൽ: നദിയിൽ കാൽ വഴുതി വീണ 15 വയസ്സുകാരനെ കാണാതായി. വേളി പൗണ്ടുകടവ് പുളിമുട്ടം ഹൗസിൽ ഷഹനാസ് (15) നെയാണ് നദിയിൽ വീണ് കാണാതായത്. രാവിലെ 11 മണിയോടെയാണ് സംഭവം. പെരുന്നാൾ പ്രമാണിച്ച് വേളി സ്വദേശികളായ ഷംനാദ് (25), നസീം (15), ഷിയാസ് (18), ഷഹനാസ് (15) എന്നിവരാണ് വാമനപുരം കാണിച്ചോട് ആറാട്ട്കടവിനടുത്തുള്ള ബന്ധു വീട്ടിൽ എത്തിയത്. സുഹൃത്തുക്കളോടൊപ്പം നദിയും പരിസരപ്രദേശവും ചുറ്റി കറങ്ങുന്നതിനിടെയാണ് ഷഹനാസ് പാറക്കൂട്ടത്തിൽ നിന്ന് കാൽ വഴുതി നദിയിലേക്ക് വീണത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്‌ക്യൂബാ സംഘവും, വെഞ്ഞാറമൂട് പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എം.ജി.എം സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹനാസ്.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.