ആറ്റിങ്ങൽ: ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.വിജയകുമാരി, ബ്ലോക്ക് മെമ്പർ എം.സിന്ധു കുമാരി, വാർഡംഗം എസ്.സുജാതൻ, പ്രിൻസിപ്പൾ ടി. അനിൽ, പി.റ്റി.എ പ്രസിഡൻ്റ് എം.മഹേഷ് , വികസന സമിതി കൺവീനർ ടി.ശ്രീനിവാസൻ , അഡ്വ. ഡി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.