പോത്തൻകോട് : തോന്നയ്ക്കലിൽ എൻ.എച്ച് റോഡിൽ റബ്ബർ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെളുപ്പിന് 5 മണിയ്ക്കാണ് സംഭവം. സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ കൂറ്റൻ റബ്ബർ മരമാണ് എൻ.എച്ച് റോഡിലേക്ക് കടപുഴകി വീണത്. അഗ്നിശമന രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. ആറ്റിങ്ങലിൻ നിന്ന് അഗ്നിശമന രക്ഷാ സേനാംഗങ്ങളായ എ.എസ്.ടി.ഒ റ്റി.ശശികുമാറിന്റെ നേതൃത്വത്തിൻ എസ്.എഫ്.ആർ.ഒ മാരായ സി.ആർ. ചന്ദ്രമോഹൻ, ജി. അനീഷ്, എഫ്.ആർ.ഒമാരായ ആർ.എസ് ബിനു, നിതിൻ, വിപിൻ എന്നിവർ ചേർന്നാണ് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.