ശ്രീകാര്യം: ശാസ്താംകോണം അലത്തറയിൽ നിയന്ത്രണം വിട്ട കാർ പതിനഞ്ചടി താഴ്ചയുള്ള കുഴിയിലേക്ക് തല കീഴായി മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്.കുളത്തൂർ സ്വദേശി കണ്ണൻ ( 34),ഹീരാ വില്ലയിൽ താമസിക്കുന്ന കൃഷ്ണപ്രിയ ( 36 ) എന്നിവർക്കാണ് പരിക്കേറ്റത്.
കാറിലുണ്ടായിരുന്ന ജഗതി സുദർശൻ നഗർ ആദം വില്ലയിൽ ആദം(7) കാർ ഓടിച്ചിരുന്ന പ്രമോദ് (39 )എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചേ 1 മണിയോടെ ഓടെ അലത്തറ ഹീര വില്ലയിലായിരുന്നു. അപകടം.കാർ വീഴുന്ന ശബ്ദവും കാറിലുള്ളവർ നിലവിളിച്ചതിനാൽ ഓടി കുടിയ നാട്ടുകാർ ഓടിക്കൂടി രണ്ടുപേരെ പുറത്തിറക്കിയെങ്കിലും പുറകെ സീറ്റിൽ ഇരുന്ന രണ്ടു പേർ കാറിൽ കുടുങ്ങുകയായിരുന്നു.
കഴക്കൂട്ടം അഗ്നി ശമന സേനയും പോലീസും എത്തിയാണ് ഇവരെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്നവരിൽ ചിലർ മദ്യ ലഹരിയിലായിരുന്നതായും പോലീസ് എത്തിയിട്ടും ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.