വാമനപുരം : കോവിഡ് 19 വന്നതിന് ശേഷം വാമനപുരം മണ്ഡലത്തിൽ ഇന്നലെ വെഞ്ഞാറമൂട് പ്രദേശത്തെ ഒരാൾക്ക് കോവിഡ് 19 പരിശോധനാ ഫലം പോസറ്റീവായി. സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ സമ്പർക്ക വഴികൾ ആരോഗ്യവകുപ്പ് കണ്ടെത്തി വരുകയാണ്.
ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂന്ന് പേരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസറ്റീവ് ആയത്.
ഇവരെ 22-ാം തീയതിയാണ് അറസ്റ്റ് ചെയ്യുകയും തുടർന്ന് 23-ാം തീയതി റിമാൻഡ് ചെയ്തു.
അത് കൊണ്ട് തന്നെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ട്ടർക്കും മറ്റു പോലിസുകാർക്കും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തേണ്ടി വന്നു. സി.ഐ ഉൾപ്പടെ സമ്പർക്കത്തിലുണ്ടായ പോലീസുകാരാകെ വീടുകളിൽ നിരീക്ഷണത്തിലേക്ക് (ഹോം കോറന്റേൻ) പോകാൻ ആവശ്യപ്പെട്ടു.
23-ന് രാവിലെ 9.30 മണിക്ക്
വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് പ്രശസ്ത സിനിമാ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കീഴായ്ക്കോണത്തുള്ള
പുരയിടത്തിൽ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനമായിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ച് ഡികെ മുരളി എംഎൽഎ ആയിരുന്നു . 5 -10 മിനിട്ട് മാത്രമേ എംഎൽഎ അവിടെ ചിലവഴിച്ചുള്ളുവെങ്കിലും ജാഗ്രതയുടെയും മുൻ കരുതലിന്റെയും പ്രാധാന്യം മുന്നിൽകണ്ട് ആരോഗ്യ വകുപ്പ് എംഎൽഎയോട് നീരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്.
ആയതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ട് എംഎൽഎ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവരുടെ സ്വാബ് പരിശോധനാ ഫലം വരുന്നത് വരെ ഇതു തുടരേണ്ടി വരും എന്നാണറിയുന്നത്.
23,24 തീയതികളിൽ മേൽ പറഞ്ഞ
ഉദ്ഘാടന ചടങ്ങിന് ശേഷം എംഎൽഎ ഏതാനും ചിലരെയൊക്കെ നേരിൽ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്.