തിരുവനന്തപുരം: നടന് സുരാജ് വെഞ്ഞാറമൂടിനും വാമനപുരം എം.എല്‍.എ ഡി.കെ മുരളിയ്ക്കും ക്വാറന്റൈന്.കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയെ അറസ്റ്റുചെയ്തതതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോകേണ്ടി വന്ന വെഞ്ഞാറമൂട് സി.ഐയുമായി വേദിപങ്കിട്ടതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നത്. ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവര്‍ ഒന്നിച്ചെത്തിയത്.അറസ്റ്റുചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ മുപ്പതോളം പൊലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.