വെഞ്ഞാറമൂട് : കുടുംബ വഴക്ക് യുവാവ് സ്വന്തം വീടിന് തീയിട്ടു.വാമനപുരം ആനച്ചൽ കട്ടയ്ക്കാൽ വീട്ടിൽ അനിൽകുമാർ(50) ആണ് വീടിനു തീയിട്ടത്. ഇന്ന് ഉച്ചക്ക് 3 മണിയോടുകൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് അസി: സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ടീം എത്തി തീ നിയന്ത്രണ വിധേയമാക്കി. വീട്ടിൽ നിന്നും വാറ്റ് ചാരായം നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ കണ്ടെത്തി.തുടർന്ന് വെഞ്ഞാറമൂട് പോലീസിൽ വിവരം അറിയിക്കുകയും വെഞ്ഞാറമൂട് എസ്. ഐ യും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ടീം ഓഫിസർ നിസാറുദീൻ,
ഓഫീസർ മാരായ അനിൽരാജ്. വി. പി, നിഷാന്ത്. എം. ജി., രഞ്ജിത്. എ,ശിവകുമാർ. ടി, ഹോം ഗാർഡ് മാരായ രഘുവരൻ നായർ, അരവിന്ദ് എസ് കുമാർ എന്നിവർ പങ്കെടുത്തു
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.