തിരുവനന്തപുരം:വെള്ളായണി നെടുംപഴിഞ്ഞി വീട്ടിൽ സുമേഷിനെ(25) കഞ്ചാവ് ചെടി നട്ടുവളർത്തിയതിനു അറസ്റ്റ് ചെയ്തു. വെള്ളായണി ദേവീക്ഷേത്രത്തിന് സമീപത്ത് രണ്ട് മീറ്ററോളം ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ.ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (Gr)ആർ പ്രകാശ്, സി ഇ ഒ മാരായ രാജേഷ്, കൃഷ്ണപ്രസാദ്, സുരേഷ് ബാബു,ശരത് എന്നിവർ പങ്കെടുത്തു
Flash
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി