കടയ്ക്കാവൂര്‍: തൊപ്പിച്ചന്തയില്‍ മത്സ്യവില്പനയ്ക്കെത്തിയ യുവതിയെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. പെരുങ്കുളം ഇടക്കോട് കാട്ടുവിള വീട്ടില്‍ ഷാക്കിര്‍ (31)ആണ് പിടിയിലായത്. തൊപ്പിച്ചന്ത മാര്‍ക്കറ്റില്‍ മത്സ്യവില്പനയ്ക്കെത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയോട് സാധനം പൊതിയുന്നതിന് ന്യൂസ് പേപ്പര്‍ ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന്റെ പേരില്‍ റോഡില്‍ വച്ച് മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്ത് ദൃശ്യങ്ങള്‍ ഫേസ് ബുക്കിലും വാട്സ്‌ആപ്പിലും പ്രചരിപ്പിച്ചിരുന്നു. വീഡിയോകണ്ട് മത്സ്യത്തൊഴിലാളികള്‍ പ്രധിഷേധിച്ചു. കടയ്ക്കാവൂര്‍ സി.ഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് വിക്രമാദിത്യന്‍, ജി.എസ്.ഐ നസീറുദ്ദീന്‍, എസ്.പി.സി.ഒ.മാരായ ബിനോജ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Flash
ടെന്നീസ് താരം നോവാക്ക് ദ്യോകോവിച്ചിനും ഭാര്യയ്ക്കും കോവിഡ്