തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ എണ്ണമാണിത്. 60 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. വസന്തകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചന രേഖപ്പെടുത്തി.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതി അനുദിനം രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന കേസുകളും ഉറവിടം കണ്ടെത്താനാകാത്ത കേസുകളുമുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര് വിദേശത്തു നിന്ന് വന്നവരാണ്. 52 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. ഒമ്ബതു പേര്‍ക്ക് സമ്ബര്‍ക്കം മൂലം രോഗം ബാധിച്ചു. വൈറസ് ബാധിതരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടും. ഡല്‍ഹി-16, തമിഴ്നാട്- 14, മഹാരാഷ്ട്ര- 9, പശ്ചിമ ബംഗാള്‍, യു പി, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ്- 2 വീതം, മധ്യപ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ്- ഒന്നു വീതം എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.
പത്തനംതിട്ട, പാലക്കാട്- 27 വീതം, ആലപ്പുഴ- 19, തൃശൂര്‍- 14, എറണാകുളം- 13, മലപ്പുറം- 11, കോട്ടയം- 8, കോഴിക്കോട്, കണ്ണൂര്‍- 6 വീതം, തിരുവനന്തപുരം, കൊല്ലം- 4 വീതം, വയനാട്- 2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം- 15, കോട്ടയം- 12, തൃശൂര്‍- 10, എറണാകുളം, പത്തനംതിട്ട- 6 വീതം, കൊല്ലം – 4, തിരുവനന്തപുരം- 3, വയനാട്- 3, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് നെഗറ്റീവായത്.
4,473 സാമ്ബിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1620 പേരാണ് ചികിത്സയിലുള്ളത്. 1,50,196 പേര് നിരീക്ഷണത്തിലുണ്ട്. 2,206 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 3,661 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന 39,518 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 38,551 എണ്ണത്തിന്റെ ഫലം നെഗറ്റീവായി. 111 ആണ് ആകെ ഹോട്ട് സ്പോട്ടുകള്‍. 100 ല്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളി ജില്ലകള്‍ ഇവയാണ്: മലപ്പുറം- 201, പാ ലക്കാട്- 154, കൊല്ലം- 150, എറണാകുളം- 127, പത്തനംതിട്ട- 126, കണ്ണൂര്‍- 120, തൃശൂര്‍- 113, കോഴിക്കോട്- 107, കാസര്‍കോട്- 102.