തിരുവനന്തപുരം: ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവു എന്ന ചന്ദനയുടെ അച്ഛന്‍ ചന്ദ്രബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്ന ഗുരുതര രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചന്ദന ചികിത്സയിലായിരിക്കെയാണ് ചന്ദ്രബാബുവിന്റെ മരണം.
മകളെ ചികിത്സിക്കുന്ന എസ് എ ടി ആശുപത്രിയുടെ പിന്നിലെ നഴ്‌സിങ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. അസുഖത്തിന്റെ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഒരാഴ്ച മുമ്ബാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ദേവുവിനെ എസ് എ ടി യിലേക്ക് മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയും ചന്ദനയ്‌ക്കൊപ്പം ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം.
നൂറനാട് പുത്തന്‍വിള അമ്ബലത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ചന്ദനയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ 2019 മെയില്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും ചന്ദന പങ്കെടുത്തു. നൂറനാട് സി ബി എം എച്ച് എസ് എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഒമ്ബതു വയസ്സുകാരിയായ ചന്ദന.
വളരെയധികം പണച്ചിലവുള്ളതാണ് ചന്ദയുടെ ചികിത്സ. ചികിത്സാ സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അമ്മയുടെ അക്കൗണ്ടിലേക്ക് പണമയയ്ക്കാവുന്നതാണ്.
അക്കൌണ്ട് വിവരങ്ങള്‍
Rajitha J R
Account no. : 3015101009582
Bank name : Canara Bank
Branch : Nooranad
IFSC code : CNRB0003015
Phone number : 9526520463