ശ്രീകാര്യം : തുടർച്ചയായി അഞ്ചാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ശ്രീകാര്യം സർക്കാർ ഹൈ സ്ക്കൂൾ നാടിന് അഭിമാനമാകുന്നു.ഇത്തവണ 59 കുട്ടികളാണ് പരീക്ഷ എഴുതിയത് അതിൽ 3 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസും,4 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു.ലോക്ക് ഡൗൺ സമയത്തും വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്‌പെഷ്യൽ ഓൺലൈൻ ക്ളാസുകൾ എടുക്കുയും പഠിക്കാനുള്ള നോട്ടുകൾ അധ്യാപകർ വീടുകളിൽ എത്തിക്കുകയും ചെയ്തിരുന്നു.ലോക് ഡൗണിന് മുൻപ് നാല്പത്തി രണ്ടോളം ദിവസം രാത്രികാലങ്ങളിൽ വിദ്യാർഥികൾക്ക് ക്ളാസുകൾ നൽകിയത് വിജയത്തിന് അടിത്തറ പാകി.പ്രഥമ അധ്യാപിക റോസ് കാതറിൻ ,പി.ടിഎ പ്രസിഡന്റ് സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിജയിച്ച കുട്ടികൾക്ക് സ്ക്കൂളിൽ മധുര പലഹാര വിതരണം നടന്നു
കഴക്കൂട്ടം മണ്ഡലത്തിലെ സർക്കാർ / എയ്ഡഡ് സ്‌കൂളുകൾ 97.4 ശതമാനം വിജയം നേടിയപ്പോൾ 22 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടപ്പിലാക്കിയ പ്രകാശം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ളാസുകൾ സംഘടിപ്പിച്ചിരുന്നു.മണ്ഡലത്തിലെ 10 സ്‌കൂളുകളിലായി 467 പേർ പരീക്ഷ എഴുതിയതിൽ 455 പേർ വിജയിച്ചു. ശ്രീകാര്യം ഗവണ്മെന്റ് എച്ച്എസ്, ചെമ്പഴന്തി എസ്എൻജിഎച്ച്എസ്, കട്ടേല എച്ച്എസ്എസ്, കറ്റച്ചക്കോണം എച്ച്എസ്, കരിക്കകം എച്ച്എസ്, മെഡിക്കൽ കോളേജ് എച്ച്എസ്എസ്, പള്ളിത്തുറ എച്ച്എസ്എസ് എന്നീ സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. വിദ്യാർത്ഥികളെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.